കോയമ്പത്തൂരില്‍ ഹോട്ടല്‍ മുറിയില്‍ മലയാളി യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍

കോയമ്പത്തൂരില്‍ മലയാളി യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഒപ്പമുള്ളയാളെ ഗുരുതരപരിക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശി ബിന്ദുവാണ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശി മുസ്തഫയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോയമ്പത്തൂര്‍ ഗാന്ധിപുരം റോഡിലെ ഈ ഹോട്ടലില്‍ ബിന്ദുവും കോഴിക്കോട് സ്വദേശി മുസ്തഫയുമാണ് മുറിയെടുത്തിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവമായി മുറി തുറന്നിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് സ്ത്രീയെ മരിച്ച നിലയിലും തൊട്ടടുത്ത് കൈയ്യ് മുറിച്ച് അവശ നിലയില്‍ മുസ്തഫയെയും കണ്ടെത്തിയത്.

എലിവിഷവും മദ്യക്കുപ്പിയും മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top