ആന്ധ്രാപ്രദേശില്‍ രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് നടന്‍ സോനു സൂദ്

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ബോളിവുഡ് താരം സോനു സൂദ്. ആന്ധ്രാപ്രദേശിലെ നെല്ലൂരിലും കുര്‍ണൂലിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് താരം.

കോവിഡ് വ്യാധിയുടെ തുടക്കകാലം മുതല്‍ തന്നെ സേവനപ്രവര്‍ത്തനങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന ബോളിവുഡ് താരം, ഇനി ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമായെന്നും ട്വിറ്ററില്‍ കുറിച്ചു.

നെല്ലൂര്‍ ജില്ല ആശുപത്രിയിലും കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുകയെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. ജൂണ്‍ മാസത്തിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക.

അതേസമയം അടുത്തിടെ സോനു സൂദിന്റെ ടീം ബാംഗ്ലൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ച് 22 പേരുടെ ജീവന്‍ രക്ഷിച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു.

Share news
error: Content is protected !!
Scroll to Top