‘ഞങ്ങളുണ്ട് കൂടെ’

പരപ്പനങ്ങാടി: ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല കമ്മറ്റി ‘വഴിയോര നന്മ’ എന്ന ക്യാമ്പയ്നിന്റെ നാലാം ദിനത്തിലെ പൊതിച്ചോര്‍ വിതരണ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ്സ് എസ് നേതാവുമായ കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ ആണ് പൊതിച്ചോര്‍ വിതരണേ ഉദ്ഘാടനം നിര്‍വ്വഹിച്ചത്

ദീര്‍ഘദൂര ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്കും, പ്രദേശത്തെ കോവിഡ് രോഗികള്‍ക്കുമടക്കമാണ് പൊതിച്ചോര്‍ വിതരണം ചെയ്യുന്നത്.

ഇതിനായി ഓരോ ദിവസവും മേഖല കമ്മറ്റിക്ക് കീഴിലുള്ള വിവിധ യൂണിറ്റുകളില്‍ നിന്നാണ് 150 ഓളം വരുന്ന പൊതിച്ചോറുകള്‍ കളക്റ്റ് ചെയ്ത് ദിനംപ്രതി വിതരണം ചെയ്യുന്നത്.

Share news
error: Content is protected !!
Scroll to Top