Section

malabari-logo-mobile

സോണിയാ ഗാന്ധി ഡല്‍ഹി എന്‍ഫോഴ്‌സ്മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകും

HIGHLIGHTS : Sonia Gandhi will appear for questioning at the Delhi Enforcement Office

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് ഡല്‍ഹി എന്‍ഫോഴ്‌സ്മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാവും. കോവിഡിനെ തുടര്‍ന്നുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വീട്ടിലെത്തി മൊഴി എടുക്കാമെന്ന് ഇഡി അറിയിച്ചിരുന്നെങ്കിലും ഓഫിസില്‍ ഹാജരാകാമെന്ന് സോണിയ ഗാന്ധി മറുപടി നല്‍കുകയായിരുന്നു.

കോണ്‍ഗ്രസ് ആസ്ഥാനത്തും പരിസരത്തും സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ഇന്നത്തെ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് നടപടി. സി.ആര്‍.പി.സി ചട്ടം 144 അനുസരിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റിലും മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തും പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മാര്‍ച്ചുകളും കൂട്ടം ചേരുന്നതും അടക്കം നിരോധിച്ചിരിക്കുകയാണ്. മറ്റ് പാര്‍ട്ടികളെയും പ്രതിഷേധത്തിനായി കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.

sameeksha-malabarinews

ഇതേകേസില്‍, രാഹുല്‍ ഗാന്ധിയെ അഞ്ചു ദിവസമായി 50 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അന്നും കോണ്‍ഗ്രസ് രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!