ലോറി കയറിയിറങ്ങി ബൈക്ക് പൂര്‍ണമായും തകര്‍ന്നു;യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തേഞ്ഞിപ്പലം :ബൈക്കിന് മുകളിലൂടെ ലോറി കയറിയിറങ്ങി. ബൈക്ക് യാത്ര കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ദേശീയ പാത താഴെചേളാരിയിലാണ് കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങി ബൈക്ക് പൂര്‍ണമായും തകര്‍ന്നത്. ബൈക്ക് ഓടിച്ചിരുന്ന ആള്‍ ചാടി രക്ഷപെട്ടതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു .

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തയ്യിലകടവ് റോഡും ദേശീയ പാതയും കൂടി ചേരുന്ന ഭാഗത്താണ് അപകടം. ലോറി ഇടിച്ച ഉടനെ ബൈക്കില്‍ നിന്നും യാത്രക്കാരന്‍ ചാടുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top