Section

malabari-logo-mobile

വിമുക്തഭടൻമാരുടെ ആശ്രിതരായ പെൺമക്കൾക്ക് നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം

HIGHLIGHTS : Admission to nursing course for dependent daughters of ex-servicemen

ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സിംഗ്          സ്‌കൂളുകളിൽ 2022-ൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്‍മാരുടെ ആശ്രിതരായ പെൺകുട്ടികൾക്ക് (ഓരോ സ്‌കൂളിലും ഒരു സീറ്റ് വീതം) സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ശുപാർശക്കായി അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം തൈക്കാട്  ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ,  കോട്ടയം തലയോലപ്പറമ്പ്  ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ,  കാസർഗോഡ് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ എന്നീ നഴ്‌സിങ് സ്‌കൂളുകളിലാണു പ്രവേശനം.

sameeksha-malabarinews

അപേക്ഷാ ഫാറവും, പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റായ www.dhs.kerala.gov.in  ൽ ലഭിക്കും. പ്രോസ്‌പെക്ടസിൽ ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്‌സിംഗ് സെന്റർ പ്രിൻസിപ്പാളിന് നേരിട്ട് അയയ്ക്കണം. ഇതിന്റെ പകർപ്പ്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ആഫിസറിൽ നിന്നും നേടിയ ആശ്രിത സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സൈനികക്ഷേമ ഡയറക്ടർ, സൈനികക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, വിനു തിരുവനന്തപുരം-695033 എന്ന മേൽവിലാസത്തിൽ  ഓഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പു ലഭിക്കും വിധം അയയ്ക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!