Section

malabari-logo-mobile

വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ മരുമകന്‍ അറസ്റ്റില്‍; ബിജെപി ജില്ലാ നേതാവ് സ്ഥാനം രാജിവെച്ചു

HIGHLIGHTS : Son-in-law arrested for growing cannabis at home; BJP district leader resigns

തിരുവനന്തപുരം: വീട്ടില്‍ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബിജെപി ജില്ലാ നേതാവ് സ്ഥാനം രാജിവെച്ചു. പട്ടിക ജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ് ഫേസ്ബുക്കിലാണ് രാജിക്കാര്യം പങ്കുവെച്ചത്. ‘വീട് നിയന്ത്രിക്കാന്‍ കഴിയാത്തവന്‍ നാടിനെ നയിക്കാന്‍ യോഗ്യനല്ലെന്നും അതില്‍ എസ്‌സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു’ എന്നായിരുന്നു സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സന്തോഷിന്റെ വീട്ടില്‍ നിന്ന് 17 കഞ്ചാവ് ചെടികള്‍ പൊലീസ് കണ്ടെത്തിയ സംഭവത്തില്‍ സന്തോഷിന്റെ മകളുടെ ഭര്‍ത്താവ് രഞ്ജിത്തിനെ വിളപ്പില്‍ശാല പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

sameeksha-malabarinews

സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് രഞ്ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ടെറസിലെ പച്ചക്കറി കൃഷിക്കിടെ സന്തോഷ് കഞ്ചാവ് ചെടികളും വളര്‍ത്തുകയായിരുന്നു. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!