Section

malabari-logo-mobile

ഗുജറാത്ത് കലാപം; നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

HIGHLIGHTS : Gujarat riots; Supreme Court rejects plea against Narendra Modi for giving clean chit

2002ലെ ഗുജറാത്ത് വര്‍ഗീയ കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യയാണ് ഹര്‍ജി നല്‍കിയ സാക്കിയ ജാഫ്രി.

കലാപത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഈ സാഹചര്യത്തില്‍ മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി റദ്ദാക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, മോദി ഉള്‍പ്പെടെ 64 പേര്‍ക്ക് അന്വേഷണ സംഘം ക്ലീന്‍ചിറ്റ് നല്‍കിയ നടപടി ശരിവച്ചു. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്.

sameeksha-malabarinews

ഗുജറാത്ത് കലാപക്കേസില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘമാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇത് ചോദ്യം ചെയ്തുള്ള സാക്കിയ ജാഫ്രിയുടെ ഹര്‍ജി കഴിഞ്ഞവര്‍ഷം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!