
മുക്കം: ഹോട്ടലിലെ മേശ വൃത്തിയാക്കാന്‍ വൈകിയതിലുണ്ടായ വാക് തര്‍ക്കം ജീവനക്കാരനു കുത്തേറ്റു. അക്രമത്തില്‍ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. അഞ്ചു പേരടങ്ങുന്ന സംഘമാണ് ഹോട്ടല്‍ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മര്‍നെ (43)കുത്തിപ്പരിക്കേല്‍പ്പിത്. പരിക്കേറ്റ ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കോഴിക്കോട് എന്‍.ഐ.ടിക്ക് സമീപം കട്ടാങ്ങള്‍ – മലയമ്മ റോഡിലെ ഫുഡ്ഡീസ് ഹോട്ടലില്‍ വ്യാഴാഴ്ചയാണ് സംഭവം.
ഹോട്ടലിലെ ടേബിള്‍ വൃത്തിയാക്കാന്‍ വൈകിയതില്‍ ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് കുന്ദമംഗലം പോലീസ് അറിയിച്ചു. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.




