വെള്ളം ചോദിച്ചു വന്നയാള്‍ വയോധികയെ ചുറ്റിക കൊണ്ട് അടിച്ചു; സ്വര്‍ണമാല കവര്‍ന്നു

കണ്ണൂര്‍: വെള്ളം ചോദിച്ചു വന്നയാള്‍ വീട്ടില്‍ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി സ്വര്‍ണമാല കവര്‍ന്നു. തലയ്ക്ക് അടിയേറ്റ കുറുമാത്തൂര്‍ കീരിയാട്ട് തളിയന്‍ വീട്ടില്‍ 78 കാരിയായ കാര്‍ത്യായനിക്ക് സാരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കണ്ണൂര്‍ തളിപ്പറമ്പ് കുറുമാത്തൂരില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ അജ്ഞാതന്‍ വെള്ളം എടുക്കാന്‍ പോകവെ പിറകില്‍ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മാലയുമായി രക്ഷപ്പെടുകയായിരുന്നു.

മൂന്നര മണിയോടെ മകന്‍ സജീവന്‍ എത്തിയപ്പോഴാണ് അവശനിലയില്‍ വീണു കിടക്കുന്ന കാര്‍ത്യായനിയെ കണ്ടത്. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Share news
error: Content is protected !!
Scroll to Top