Section

malabari-logo-mobile

വിവാഹാഘോഷത്തിനിടെ വരന്റെ സുഹൃത്തായ സൈനികന്‍ വെടിയേറ്റ് മരിച്ചു

HIGHLIGHTS : ലക്‌നൗ: വിവാഹ ദിവസം വരന്‍ നടത്തിയ തോക്കുകൊണ്ടുള്ള ആഘോഷത്തില്‍ വെടിയേറ്റ് വരന്റെ സുഹൃത്ത് മരിച്ചു. ആര്‍മി ജവാന്‍ ബാബു ലാല്‍ യാദവാണ് മരിച്ചത്. വരന്‍ ...

ലക്‌നൗ: വിവാഹ ദിവസം വരന്‍ നടത്തിയ തോക്കുകൊണ്ടുള്ള ആഘോഷത്തില്‍ വെടിയേറ്റ് വരന്റെ സുഹൃത്ത് മരിച്ചു. ആര്‍മി ജവാന്‍ ബാബു ലാല്‍ യാദവാണ് മരിച്ചത്. വരന്‍ ഉപയോഗിച്ച തോക്ക് യാദവിന്റേതായിരുന്നു.

സോന്‍ഭദ്ര ജില്ലയിലെ ബ്രഹ്‌മനഗര്‍ ഏരിയയിലാണ് സംഭവം. രഥത്തില്‍ നില്‍ക്കുന്ന വരന്‍ മനീഷ് മദേശിയ. ചുറ്റും കൂടി നില്‍ക്കുന്ന പരിവാരങ്ങള്‍. മനീഷ് ആകാശത്തേക്ക് വെടിയുതിര്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വെടിയേല്‍ക്കുന്നത് താഴെ നില്‍ക്കുന്ന തന്റെ സുഹൃത്തിനാണ്.

sameeksha-malabarinews

വെടിയുതിര്‍ത്ത ഉടന്‍ തന്നെ യാദവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. യാദവിന്റെ കുടുംബത്തിന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വരനെ അറസ്റ്റ് ചെയ്തു. വെടിവെപ്പിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്.

ലൈസന്‍സുള്ള തോക്കുകള്‍ ഉപയോഗിച്ചാണെങ്കില്‍ പോലും, കല്യാണവീടുകളും ആരാധനാലയങ്ങളും ഉള്‍പ്പെടെയുള്ള പൊതുയോഗങ്ങളില്‍ ആഘോഷപൂര്‍വം വെടിയുതിര്‍ക്കുന്നത് ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!