വള്ളിക്കുന്നില്‍ അച്ഛനെ ടോര്‍ച്ച് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: അച്ഛനെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റിലായി. അരിയല്ലൂര്‍ രവിമംഗലം പാണാട്ട് വീട്ടില്‍ മാധവന്‍ നായരെ(84) യാണ് മകന്‍ വിനോദ് കുമാര്‍(46) അടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരം മദ്യപാനിയായ പ്രതി ഇതിനു മുന്‍പും മാതാപിതാക്കളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും പരാതി പോലീസ് സ്റ്റേഷനില്‍ പറഞ്ഞ് തീര്‍ത്തിട്ടുള്ളതുമാണ്.

കൊലപാതകശ്രമത്തിനും പേരന്റ്‌സ്, സീനിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പരപ്പനങ്ങാടി അഡി.എസ് ഐ മാരായ രാധാകൃഷ്ണന്‍, സുരേഷ് കുമാര്‍, പോലീസുകാരായ ജിനേഷ്, മുജീബ്, എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

 

Share news
error: Content is protected !!
Scroll to Top