HIGHLIGHTS : Some of the ways to increase chilies production

വിത്തു പാകി മുളപ്പിക്കുമ്പോഴും ചെടി വളരുമ്പോഴും വീട്ടില്‍തന്നെ ഉണ്ടാക്കുന്ന ജൈവമിശ്രിതം ചേര്‍ക്കുക. ഇതിനായി ചായ ഉണ്ടാക്കാനുപയോഗിച്ചശേഷം സാധാരണ ഗതിയില്‍ കളയാറുള്ള തേയിലച്ചണ്ടി ഉണക്കിയെടുത്തതും, മുട്ടത്തോടും, ഉള്ളിത്തൊലിയും, മിക്‌സിയില്‍ പൊടിച്ചെടുത്ത് അല്പം ചകിരിച്ചോറും ചേര്‍ത്ത് മുളകുചെടി വളര്‍ത്തുന്ന മണ്ണില്‍ ഇടയ്ക്കിടെ പ്രയോഗിക്കുക.

ഉണങ്ങിയ മുളകിന്റെ വിത്തുകളാണ് പാവുന്നതെങ്കില്‍ പത്തുമിനിട്ടെങ്കിലും വെള്ളത്തില്‍ കുതിര്‍ത്തശേഷം മാത്രം പാവുക. പഴുത്ത മുളകിന്റെതാണെങ്കില്‍ വിത്തുകള്‍ നേരിട്ടു പാകാം.
ഒരു ഗ്രോബാഗില്‍ അല്ലെങ്കില്‍ ഒരു ചുവടില്‍ രണ്ടു മുളകുതൈകള്‍ ഒരുമിച്ചുവച്ചു കൃഷിചെയ്യുക
മുളകുചെടികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ വളം ചേര്‍ക്കുക. ഇതിനായി പുളിച്ച കഞ്ഞിവെള്ളമെടുത്ത് അതില്‍ കടലപ്പിണ്ണാക്കു ചേര്‍ത്ത് നന്നായി മിക്‌സുചെയ്ത് ഏഴുദിവസം അടച്ചുവെക്കുക. എട്ടാംദിവസം കട്ടിയേറിയ ഈ മിശ്രിതം ഒരു ഗ്ലാസിന് പത്തു ഗ്ലാസ് എന്ന അളവില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. ആഴ്ചയിലൊരിക്കല്‍ മുളകുചെടികള്‍ക്ക് ഈ മിശ്രിതം ഒഴിച്ചുകൊടുക്കുക.
മുളകുചെടിയുടെ കടയ്ക്കല്‍ ചെറുതായി മണ്ണിളക്കി, രണ്ടാഴ്ചയിലൊരിക്കല്‍ വേപ്പിന്‍പിണ്ണാക്കു ചേര്‍ത്തുകൊടുക്കുക.
പുളിച്ച കഞ്ഞിവെള്ളം നാലിലൊന്നായി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ ഇടയ്ക്കിടെ തളിച്ചുകൊടുത്താല്‍ വെള്ളീച്ച പോലുള്ള കീടബാധ മാറിക്കിട്ടും.
ഒരു കപ്പ് പുളിച്ച കഞ്ഞിവെള്ളത്തില്‍ ഒരു പിടി ചാരം ചേര്‍ത്ത് അത് ഇരുപതു കപ്പ് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് മുളകുചെടിക്ക് ഒഴിച്ചു കൊടുത്താല്‍ ചെടികള്‍ വേഗത്തില്‍ പൂക്കും.
മീന്‍ കഴുകിയ വെള്ളത്തില്‍ അല്പം ശര്‍ക്കര പൊടി ചേര്‍ത്ത് അത് ഏഴുദിവസം കെട്ടിവെക്കുക. എട്ടാം ദിവസം അതു നേര്‍പ്പിച്ച് മുളകു ചെടികളില്‍ തളിക്കുകയോ കടയ്ക്കല്‍ ഒഴിച്ചുകൊടുക്കുകയോ ചെയ്യുക. ഇങ്ങനെ രണ്ടാഴ്ചയിലൊരിക്കല്‍ ചെയ്യുക.
കാല്‍ ടീസ്പൂണ്‍ കായം പൊടി (പെരുങ്കായം കലക്കിയ വെള്ളമായാലും മതി) ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു നന്നായി കലക്കി അത് മുളകുചെടിയുടെ മൊട്ടിലും പൂവിലും തളിക്കുക. പൂക്കള്‍ കൊഴിയാതെ കൂടുതല്‍ മുളകുണ്ടാവാന്‍ ഇതു സഹായിക്കും.
പഴയ പത്രക്കടലാസോ സാധാരണ കടലാസുകളോ ചെറുതായി മുറിച്ച് മുളകുചെടിയുടെ കടയ്ക്കല്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇട്ട് അല്പം മണ്ണിട്ടുമൂടുക. കൂടുതല്‍ മുളകുണ്ടാവാന്‍ ഇതു സഹായിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു