പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍നായര്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ രഹസ്യമൊഴി പുറത്ത്.
സരിതക്കൊപ്പം താന്‍ മുഖ്യമന്ത്രിയെ കണ്ടെന്നും വൈദ്യുതി ക്ഷാമത്തിന് ഇത്തരം പദ്ധതികള്‍ ആവിശ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സബ്‌സിഡിയും എല്ലാ വിധ സഹകരണവുമുണ്ടാവുമെന്നും പറഞ്ഞതായി ശ്രീധരന്‍ നായരുടെ മൊഴിയല്‍ പറയുന്നു. ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ജോപ്പനാണ് കൈമാറിയത്്.
മുഖ്യമന്ത്രിയെ കാണുമ്പോള്‍ നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജുമണ്ടായിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം സരിതയും താനം മുഖ്യമന്ത്രിക്കൊപ്പമാണ് ലിഫ്റ്റില്‍ താഴെയെത്തിയതെന്നും മൊഴിപകര്‍പ്പില്‍ പറയുന്നു.


