സൗരോർജ്ജ തൂക്കുവേലി നിർമിക്കും

HIGHLIGHTS : Solar-powered hanging fence to be built

കൃഷിവകുപ്പിന്റെ 2024-25 ആർ.കെ.വി.വൈ പദ്ധതി പ്രകാരം നിലമ്പൂർ താലൂക്കിലെ 27.363 കിലോമീറ്റർ സ്ഥലത്ത് സൗരോർജ്ജ തൂക്കുവേലി നിർമ്മിക്കുന്നതിന് കൃഷിവകുപ്പും
വനംവകുപ്പും സംയുക്ത ധാരണയായി.

മനുഷ്യ- വന്യജീവി സംഘർഷം മൂലം സ്വകാര്യ കൃഷിയിടങ്ങളിൽ കൃഷിനാശം തടയുന്നതിന് വേണ്ടിയാണ് തീരുമാനം കൈക്കൊണ്ടത്. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി.പി അബ്ദുൽ മജീദ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (നോർത്ത് ഡിവിഷൻ, നിലമ്പൂർ) പി കാർത്തിക് എന്നിവർ പങ്കെടുത്തു.

sameeksha-malabarinews

പദ്ധതി നിർവ്വഹണം ആരംഭിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കൃഷി ഓഫീസർമാരുടെയും സംയുക്ത യോഗം ചേരുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!