സോളാര്‍ കേസ്; ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയില്ലാതെ കുറ്റപത്രം

download (1)പത്തനംതിട്ട : സോളാര്‍ തട്ടിപ്പ് കേസില്‍ ശ്രീധരന്‍ നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താതെ കുറ്റപത്രം. സരിതക്കൊപ്പം മുഖ്യമന്ത്രിയെ ഓഫീസില്‍ വെച്ച് കണ്ടെന്ന മൊഴി കുറ്റപത്രത്തില്‍ ഇല്ല. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അനേ്വഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കുറ്റപത്രത്തില്‍ മുഖ്യമന്ത്രിക്കെതിരായ ശ്രീധരന്‍ നായരുടെ മൊഴി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. മറിച്ച് ജോപ്പനെ ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് കണ്ടുവെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ സരിത, ബിജു രാധാകൃഷ്ണന്‍, ജോപ്പന്‍ എന്നിവരാണ് ഒന്നുംരണ്ടും മൂന്നും പ്രതികള്‍. ഇവര്‍ക്കെതിരെ വഞ്ചന, ആള്‍മാറാട്ടം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേ സമയം ക്രിമിനല്‍ ഗൂഡാലോചനാ കുറ്റം പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒഴിവാക്കാനാണ് ഇതെന്നാണ് ആരോപണം.

സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരനായ കോന്നി സ്വദേശി ശ്രീധരന്‍ നായര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയില്‍ സരിതക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായും സോളാര്‍ പദ്ധതിക്ക് മുഖ്യമന്ത്രി പിന്തുണക്കുന്നതായും പറയുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ലഭിച്ച മൊഴി പകര്‍പ്പിലാണ് ഇക്കാര്യം പറയുന്നത്.

 

 

Share news
error: Content is protected !!
Scroll to Top