സോളാര്‍ കേസില്‍ നുണപരിശോധനയ്‌ക്ക്‌ തയ്യാറല്ല;മുഖ്യമന്ത്രി

umman chandyതിരുവനന്തപുരം: സോളാര്‍ കേസില്‍ നുണപരിശോധനയ്‌ക്ക്‌ തയ്യാറല്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷന്‌ മുന്നില്‍ മൊഴി നല്‍കി. ബിജു രാധാകൃഷ്‌ണനെ പോലെ നുണപരിശോധനയ്‌ക്ക്‌ തയ്യാറാണോ എന്ന അഭിഭാഷകന്റെ ചോദ്യത്തിന്‌ ഇല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. താന്‍ ഏതു സാഹചര്യത്തിലാണ്‌ നുണ പരിശോധനയ്‌ക്ക്‌ വിധേയമാകേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. സോളാര്‍ അഴിമതി വഴി സര്‍ക്കാരിന്‌ നഷ്ടമുണ്ടായിട്ടില്ല. സോളാര്‍ കമ്മീഷന്‌ മുന്നില്‍ 14 മണിക്കൂര്‍ നീണ്ട തെളിവെടുപ്പിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവെയാണ്‌ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.

രാവിലെ 11 മണിക്ക്‌ തുടങ്ങിയ മുഖ്യമന്ത്രിയുടെ വിസ്‌താരം അര്‍ദ്ധരാത്രി ഒരു മണിയോടെയാണ്‌ അവസാനിച്ചത്‌. സോളാര്‍ തട്ടിപ്പുകേസില്‍ പൊതു താല്‍പര്യം നിലനിര്‍ത്തിയുള്ള അന്വേഷണം നടന്നിട്ടില്ലെന്ന്‌ ജുഡീഷ്യല്‍ കമ്മീഷന്‍ നിരീക്ഷിച്ചു. ടീം സോളാര്‍ കമ്പിനിയെക്കുറിച്ച്‌ താന്‍ ആദ്യം കേള്‍ക്കുന്നത്‌ സരിതയെ അറസ്റ്റ്‌ ചെയ്‌തപ്പോഴാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. അതെസമയം പേഴ്‌സണല്‍ സ്റ്റാഫില്‍ ചിലര്‍ക്ക്‌ വീഴ്‌ചയും ജാഗ്രതകുറവുമുണ്ടായതായും അവര്‍ക്കെതിരെ നടപടിയെടുത്തിട്ടും മുഖ്യമന്ത്രി പറഞ്ഞു.

ദില്ലി വിജ്ഞാന്‍ ഭവിനില്‍ വെച്ച്‌ താന്‍ സരിതയെ കണ്ടിട്ടില്ല. അതു സംബന്ധിച്ച്‌ നിയമസഭയില്‍ നടത്തിയ പ്രസ്‌താവനയില്‍ 2012 ഡിസംബര്‍ 27 എന്നതിനുപകരം 29 എന്നാണ്‌ പറഞ്ഞത്‌. ഈ ചെറിയ പിശകിനെ പ്രതിപക്ഷം പെരുപ്പിച്ച്‌ കാട്ടി. ഒരു ലഷം രൂപയുടെ ചെക്കാണ്‌ നല്‍കിയതെന്ന മുഖ്യമന്ത്രിയുടെ നിലപാട്‌ തള്ളിയ കമ്മീഷന്‍ അഭിഭാകന്‍ സരിതയ്‌ക്ക്‌ രണ്ട്‌ ലക്ഷം രൂപ നല്‍കിയതിന്റെ രസീത്‌ ഹാജരാക്കി. ടെനി ജോപ്പനും സരിതയുമായുള്ള ബന്ധത്തെക്കുറിച്ച്‌ പിസി ജോര്‍ജ്ജ്‌ പറഞ്ഞത്‌ സരിതയെ അറസ്‌്‌റ്റ്‌ ചെയ്‌തശേഷമാണെന്നും ജൂഡീഷ്യല്‍ അന്വേഷണത്തെ താനൊരിക്കലും എതിര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി മൊഴി നല്‍കി. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതാണോ എന്ന ചോദ്യത്തിന്‌ അടിസ്ഥാന രഹിതമായ ആരോപണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ബിജു രാധാകൃഷ്‌ണനെ നശിപ്പിക്കാനായിരുന്നോ നീക്കങ്ങളെന്ന അഭിഭാഷകന്റെ ചോദ്യത്തിന്‌ നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിരപരാധികളെ ശിക്ഷിക്കില്ലെന്നും അദേഹം വ്യക്തമാക്കി. തിരുവഞ്ചൂരിന്റെ കയ്യിലുള്ള പെന്‍ഡ്രൈവ്‌ പുറത്തുവന്നാല്‍ പുതുപ്പള്ളിക്കാരന്‍ വീഴുമെന്ന ആരോപണം കേട്ടിട്ടില്ലേയെന്ന ചോദ്യത്തിന്‌ തെറ്റ്‌ ചെയ്‌തിട്ടില്ല എന്ന ഉറപ്പുള്ളതിനാല്‍ ഒരു പെന്‍ഡ്രൈവിനേയും പേയില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

സലീം രാജിന്റെ ടെലിഫോണ്‍ വിശദാംശങ്ങള്‍ ശബ്ദം സഹിതം പിടിച്ചെടുത്തിരുന്നെങ്കില്‍ സരിതയുമായുള്ള ബന്ധം പുറത്താവുമായിരുന്നില്ലേയെന്ന അഭിഭാഷകന്റെ ചോദ്യത്തിന്‌ അടിസ്ഥാനമില്ലാത്ത ആരോപണമെന്നായിരുന്നു മുഖ്യമന്ത്രി.ുടെ മറുപടി. സലീം രാജിന്റെ കോള്‍ വിശദാംശങ്ങള്‍ പിടിച്ചെടുത്താല്‍ രാഷ്ട്രീയ പൊട്ടിത്തെറി ഉണ്ടാകുമെന്ന്‌ എ ജി കോടതിയില്‍ പറഞ്ഞതില്‍ എന്ത്‌ പൊട്ടിത്തെറിയെന്ന ചോദ്യത്തിന്‌ അപ്പീലില്‍ പറഞ്ഞ കാര്യങ്ങളെകുറിച്ച്‌ അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Related Articles