
പരപ്പനങ്ങാടി:എസ് എന്‍ എം സ്‌പോര്‍ട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത് ഹസ്സന്‍കോയ മാസ്റ്റര്‍ മെമ്മോറിയല്‍ സ്പോര്‍ട്‌സ് മീറ്റിന്റെ പോസ്റ്റര്‍ പ്രകാശന സ്വീകരണ ചടങ്ങ് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് ഉല്‍ഘാടനം ചെയ്തു.പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കബ്സൂള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കബീര്‍ മച്ചഞ്ചേരി സ്‌പോര്‍ട്‌സ് മീറ്റിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ അഷ്റഫ് കുഞ്ഞാവസ് വനിത ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനവും നിര്‍വ്വഹിച്ചു.
പരപ്പനങ്ങാടി സബ്ജില്ലയിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഫുട്‌ബോള്‍,ക്രിക്കറ്റ്,ബാറ്റ്മിന്റന്‍ എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ചടങ്ങില്‍ സ്‌പെഷ്യല്‍ ഒളിപിക്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ടീമിനെ വിജയത്തിലക്ക് നയിച്ച സ്‌കൂളിലെ വിദ്യാര്‍ത്ഥി സഹീറിന് സ്വീകരണം നല്‍കി.
പ്രിന്‍സിപ്പാല്‍ എ.ജാസ്മിന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ബെല്ലജോസ്, പി ടീ എ പ്രസിഡന്റ് ഇ ഒ അന്‍വര്‍ അധ്യാപരായ ടീ.ദാമോദരന്‍,ഇഒ ഫൈസല്‍, കെ.മുജീബ്,ഇര്‍ഷാദ് ഓടക്കല്‍, പി. സമീല്‍,അക്ബര്‍,ഇകെ ഇര്‍ഷാദ്, കെ.റമീസ് നഹ,അദീബ്,ഇല്ല്യാസ് എന്നിവര്‍ സംസാരിച്ചു. എം സി സി റഷീദ് നന്ദി രേഖപ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



