പരപ്പനങ്ങാടി: സൂപ്പിക്കുട്ടിനഹ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഹയര്‍ സെക്കണ്ടറി വിഭാഗം സില്‍വര്‍ ജൂബിലി ആഘോഷത്തിന് വര്‍ണാഭമായ തുടക്കം.
സ്‌കൂളിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച കലാപരികള്‍ ശ്രദ്ധേയമായി.
പഠന സെമിനാറുകള്‍ , വിവിധ മല്‍സരങ്ങള്‍ എന്നിവ കൊണ്ടുള്ള വിജ്ഞാന വിരുന്നൊരുക്കിയാണ് പ്രചാരണങ്ങള്‍ നടന്നത്.
സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കും പ്രതിഭകള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.കെ സുബൈദ ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ഷമീം കിഴക്കിനിയകത്ത് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മുനീര്‍ ബാബു,പി.ടി.എ പ്രസിഡന്റ് അബ്ദുല്ലത്തിഫ് തെക്കേപ്പാട്ട്, മാനേജര്‍ അഷറഫ് കുഞ്ഞാവാസ് , മാനേജ്‌മെന്റ് പ്രസിഡന്റ് പി. അബ്ദുല്ലത്തീഫ് മദനി, പ്രിന്‍സിപ്പാള്‍ എ ജാസ്മിന്‍, എച്ച് എം ഇ.ഒ ഫൈസല്‍, കെ.ആര്‍എസ് സുബൈര്‍, അസൈനാര്‍ മാസ്റ്റര്‍,അലി അക്ബര്‍,ഉണ്ണി, യു.വി സുരേന്ദ്രന്‍, ഉണ്ണികൃഷ്ണന്‍,കെ.രാജുട്ടി, സക്കരിയ കേയി , ഇബ്രാഹിം ഹാജി, അഷറഫ് ഷിഫ, കെ ദാമോദരന്‍, കെ മുജീബ് എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



