സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടില്‍ എ ഗ്രേഡ് നേടി നെടുവ സ്‌കൂളിന്റെ അഭിമാനമായി ആവണി

പരപ്പനങ്ങാടി: തൃശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എച്ച് എസ് വിഭാഗം ഗേള്‍സ്
മോണോ ആക്ടില്‍ എ ഗ്രേഡ് സ്വന്തമാക്കി ആവണി. കെ. പരപ്പനങ്ങാടി നെടുവ ഹൈസ്‌കൂളിലെ 8 ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആവണി.കെ. നെടുവ സ്‌കൂള്‍ ഹൈസ്‌കൂള്‍ ആയതിന് ശേഷം ആദ്യമായാണ് ഒരു വ്യക്തിഗത ഇനത്തില്‍ ഇവിടെ നിന്ന് ഒരു വിദ്യാര്‍ത്ഥി സംസ്ഥാനതലത്തിലേക്ക് മത്സര രംഗത്തേക്ക് എത്തുന്നത്.

പരപ്പനങ്ങാടി സബ്ജില്ലാ കലോത്സവത്തില്‍ നിന്നും ആവണി അപ്പീലോടെയാണ് ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടി ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന കലോത്സവ വേദിയില്‍ എത്തിയത്.

പ്രശസ്ത നാടകപ്രവര്‍ത്തകനായിരുന്ന ശിവശങ്കരന്‍ നായരുടെ ചെറുമകളാണ് ആവണി. പിതാവ് വിനോദ്.പി, മാതാവ് സിമി.കെ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top