കോഴിക്കോട് ജില്ലയുടെ പുതിയ കലക്ടറായി സ്നേഹില്‍കുമാര്‍ സിംഗ് ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ കലക്ടറേറ്റിലെത്തിയ അദ്ദേഹത്തെ സബ് കലക്ടര്‍ വി ചെല്‍സാസിനി, അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 2017 ല്‍ അസിസ്റ്റന്റ് കലക്ടറായിരുന്ന കാലം മുതല്‍ കോഴിക്കോട് തനിക്ക് ഏറെ പ്രിയപ്പെട്ട ഇടമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെ ഭരണ നിര്‍വഹണം സാധ്യമാക്കുന്നതില്‍ കോഴിക്കോട് മാതൃകയാണ്. ജില്ലയെ മാലിന്യമുക്തമാക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും ഇതിനായി പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു. വ്യവസായ, ടൂറിസം മേഖലകളിലെ ജില്ലയുടെ വളര്‍ച്ചക്കും ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്ന സ്നേഹില്‍കുമാര്‍ സിംഗ് ഐടി മിഷന്‍ ഡയറക്ടര്‍, കണ്ണൂര്‍ ജില്ലാ വികസന കമ്മീഷണര്‍, ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍, കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. റൂര്‍ഖീ ഐഐടിയില്‍നിന്ന് സിവില്‍ എഞ്ചിനീയറിംഗ് ബിടെക് ബിരുദവും ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് റിട്ട എഞ്ചിനീയര്‍ പ്രവീന്ദ്രകുമാറിന്റെയും വന്ദനയുടെയും മകനായ സ്നേഹില്‍കുമാര്‍ സിംഗ്. ഭാര്യ അസ്മിതക്കും എട്ട് മാസം പ്രായമുള്ള മകള്‍ക്കുമൊപ്പമാണ് അദ്ദേഹം എത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




