സ്ത്രീയെ ആക്രമിച്ച് മാല പൊട്ടിച്ച് ഭാരതപ്പുഴയില്‍ ചാടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി

representational photo

കുറ്റിപ്പുറം; സ്ത്രീയെ ആക്രമിച്ച് മാലപൊട്ടിച്ച് ഓടി പുഴയില്‍ ചാടി രക്ഷപ്പെട്ട് യുവാവിനെ പിന്‍തുടര്‍ന്നെത്തിയ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം. ആശുപത്രിക്ക് സമീപത്തുള്ള വീട്ടിലെ സ്ത്രീയുടെ നാലര പവന്‍ തൂക്കം വരുന്ന മാലയാണ് വളാഞ്ചേരി അത്തിപ്പറ്റ സ്വദേശിയായ യുവാവ് പൊട്ടിച്ച് ഓടിയത്.

ലഹരിക്ക് അടിമയായ യുവാവ് കുറ്റിപ്പുറം ആശുപത്രിയില്‍ ചികിത്സയിലിയിരുന്നു. ഇതിനിടെ ഇയാള്‍ അടുത്തുള്ള വാഴത്തോട്ടത്തില്‍ മറഞ്ഞിരുന്ന് വീടിന്റെ അടുക്കളമുറ്റത്ത് നില്‍ക്കുകയായിരുന്ന സ്ത്രീയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ ഒന്നരപവനോളം തൂക്കം വരുന്ന ആഭരണത്തിന്റെ ഭാഗം യുവാവ് കൈക്കലാക്കി ഓടിരക്ഷപ്പെട്ടു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ യുവാവ് മേലേ അങ്ങാടിയിലെ റെയില്‍വേ ട്രാക്കിലൂടെ പുഴയിലേക്ക് ചാടി. തുടര്‍ന്ന് കുറ്റിപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഭാഗത്ത് പുഴയില്‍നിന്ന് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടേയാണ് നാട്ടുകാരുടെ പിടിയിലായത്. കുറ്റിപ്പുറം പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

 

Share news
error: Content is protected !!
Scroll to Top