വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ സ്വര്‍ണ്ണാഭരണം കവര്‍ന്നയാളെ പിടികൂടി തേഞ്ഞിപ്പലം പോലീസ്

തേഞ്ഞിപ്പലം : വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ബാലികയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണാഭരണം പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ മോഷ്ടാവിനെ 15ാം ദിവസം പിടികൂടി.
പെരുവള്ളൂര്‍ കരുവാങ്കല്ല് ഉങ്ങുങ്ങലില്‍ വീട്ടില്‍ കളിച്ച് കൊണ്ടിരുന്ന ബാലികയുടെ കഴുത്തിലെ ചെയിന്‍ പൊട്ടിച്ചെടുത്ത കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ പാറമ്മല്‍ ബഷീര്‍ (57)നെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബര്‍ 17 ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. അമ്പലഞ്ചീരി ജലാലുദ്ധീന്റെ നാലര വയസ്സുള്ള കുട്ടി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ സ്‌കൂട്ടറിലെത്തിയ ബഷീര്‍ റോഡില്‍ സ്‌കൂട്ടര്‍ നിര്‍ത്തി വീടിന്റെ മുന്നിലെത്തി മിഠായി കാണിച്ച് കുട്ടിയെ സിറ്റൗട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് മിഠായി നല്‍കിയ ശേഷം മാല അഴിച്ചെടുക്കാന്‍ ശ്രമിക്കവെ കുട്ടി കരഞ്ഞു. ഇതുകേട്ട് കുട്ടിയുടെ ഉമ്മ പുറത്തെത്തിയപ്പോളേക്കും ഇയാള്‍ മാല പൊട്ടിച്ച് ഓടി മറിയുകയായിരുന്ന് വീട്ടുകാര്‍ പറയു്‌നു. ഒരു പവന്‍ തൂക്കമുള്ള മാലയായിരുന്നു മോഷ്ടിക്കപ്പെട്ടത്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വാഹനത്തിന്റെ നമ്പര്‍ മനസ്സിലാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ബഷീര്‍ പിടിയിലാകുന്നത്. താമരശ്ശേരിക്ക് സമീപം കൂടത്തായില്‍ നിന്നാണ് ഇയാള്‍ അറിസ്റ്റിലാകുന്നത്. ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

തേഞ്ഞിപ്പലം പോലീസ് ഇന്‍സ്പെക്ടര്‍ എന്‍ ബി ഷൈജു,പോലീസ് സബ് ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍,സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സജീവ് സിപി, സിവില്‍ പോലീസ് ഓഫിസര്‍ റഫീഖ് എം, സജീഷ് എം എന്നിവരടങ്ങുന്ന അനേഷണ സംഘമാണ് പ്രതിയെ കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top