
മലേഷ്യ: വിമാനത്തില്‍ പാമ്പ് കയറി. മലേഷ്യയിലെ കോലാലമ്പൂരില്‍ നിന്ന് തവൗവിലേക്കുള്ള വിമാനത്തിലാണ് പാമ്പ് കയറിയത്. വിമാനത്തില്‍ മുകള്‍ഭാഗത്ത് ലഗ്ഗേജുകള്‍ വെക്കുന്നതിന് ഉള്ളിലായിരുന്നു പാമ്പ്. വിമാനത്തിനുള്ളിലെ പാമ്പിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങളില്‍ ഇത് പ്രചരിക്കുകയും ചെയ്തിട്ടുണ്ട് പൈലറ്റ് ഹന മുഹ്സിന്‍ ഖാനാണ് ബാഗേജ് ഏരിയയിലുള്ള പാമ്പിന്റെ വിഡിയോ ട്വിറ്റലൂടെ പങ്കുവച്ചത്.
പാമ്പ് എങ്ങനെയാണ് വിമാനത്തിനകത്ത് കയറിയത് എന്നതിനെ കുറിച്ച് നിലവില്‍ വ്യക്തത വന്നിട്ടില്ല. ഏതെങ്കിലും യാത്രക്കാരന്റെ ബാഗില്‍ നിന്നോ അല്ലെങ്കില്‍ വിമാനത്തിലേക്ക് പുറത്ത് നിന്ന് ഇഴഞ്ഞു കയറിയതാകാമെന്നോ ആണ് നിലവിലെ നിഗമനം.
അടിയന്തര സാഹചര്യം പരിഗണിച്ച് പൈലറ്റ് വിമാനം വഴിതിരിച്ചുവിടുകയും കുച്ചിങ് വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു. തുടര്‍ന്ന് ഇവിടെവെച്ച് ജീവനക്കാര്‍ വിമാനം പരിശോധിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. സംഭവത്തില്‍ പാമ്പ് യാത്രക്കാരെ ഉപദ്രവിച്ചതായോ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ റിപ്പോര്‍ട്ടില്ല.




