സ്വര്‍ണവിലയില്‍ നേരിയ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 81,920 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 10,240 രൂപയായി.

ഇന്നലെ സ്വര്‍ണവില ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് 82,080 രൂപയെന്ന റെക്കോര്‍ഡ് വളര്‍ച്ചയിലേക്ക് എത്തിയിരുന്നു.

സ്വര്‍ണവിലയില്‍ ചെറിയ കുറവുണ്ടായെങ്കിലും ഇന്നും എണ്‍പതിനായിരം രൂപയ്ക്ക് മുകളില്‍ തുടരുന്ന സ്വര്‍ണവില ആഭരണ പ്രേമികളില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top