അബൂദബി: ഡ്രൈവറില്ലാത്ത ഡെലിവറി വാഹനത്തിന് നമ്പര്‍ പ്ലേറ്റ് അനുവദിച്ചു. അബൂദബിയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള വാഹനത്തിന് നമ്പര്‍ പ്ലേറ്റ് അനുവദിച്ചിരിക്കുന്നത്.
കെ2, ഇഎംഎക്‌സ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് മസ്ദാര്‍ സിറ്റിയില്‍ ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ സര്‍വീസ് പരീക്ഷിക്കുന്നത്.
ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പരീഷണയോട്ടത്തിന്റെ വീഡിയോകളും അധികൃതര്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. സ്മാര്‍ട്ട് ഗതാഗത ഉപകരണങ്ങളും നിര്‍മിതബുദ്ധിയും സംയോജിപ്പിച്ചുകൊണ്ടാണ് വാഹനം പ്രവര്‍ത്തിപ്പിക്കുന്നത്. രാജ്യത്ത് 2040 ഓടെ ഇരുപത്തഞ്ച് ശതമാനം വാഹനങ്ങളും സ്മാര്‍ട്ട് ഗതാഗത സംവിധാനങ്ങള്‍ വഴിയാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഇതും.അതെസമയം അബൂദബിയുടെ വിവിധ ഭാഗങ്ങളില്‍ നേരത്തെ തന്നെ ഡ്രൈവര്‍മാര്‍ ഇല്ലാത്ത ടാക്‌സികള്‍ സര്‍വീസ് നടത്തിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



