ഉറങ്ങിക്കിടന്ന യുവതിയുടെ സ്വർണമാല മോഷ്ടിച്ചു

പൂക്കോട്ടുംപാടം : ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിൽനിന്ന് സ്വർണമാല പൊട്ടിച്ചെടുത്തു. തിങ്കൾ പുലർച്ചെ മുന്നോടെ കരുളായി പള്ളിക്കുന്നിലെ പാറക്കൽ അഷ്റഫിന്റെ്റെ വീട്ടിലാണ് മോഷണം. ഇവരുടെ മകൾ ഡോ. ഷംനയുടെ മൂന്നര ഗ്രാമോളം തൂക്കമുള്ള മാലയാണ് പൊട്ടിച്ചെടുത്തത്. മാല പൊട്ടിച്ചതറിഞ്ഞ് ഉണർന്ന ഷംന ശബ്ദമുണ്ടാക്കിയെങ്കിലും മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു. മോഷ്ട്ടാവിൻ്റെ ദൃശ്യം വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

സമീപത്തെ വീട്ടിൽനിന്ന് ഏണികൊണ്ടു വന്നാണ് മോഷ്‌ടാവ് വീടിന്റെ മുകളിൽ കയറിയത്. മുകൾനിലയിലെ വാതിൽ തുറന്ന് അകത്തുകടന്നു. മറ്റ് മുറികളിലെ അലമാരയിൽ സൂക്ഷിച്ച സാധനങ്ങൾ വലിച്ചുവാരിയിടുകയും ചെയ്തിട്ടുണ്ട്.

പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരുമാസത്തിനിടെ കുറ്റമ്പാറ, വലമ്പുറം ഭാഗങ്ങളിൽ സമാന രീതിയിൽ മോഷണശ്രമം നടന്നിട്ടുണ്ട്. മോഷ്ടാവിനെ ഉടൻ പിടികൂടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top