സ്‌കേറ്റിംഗ് ക്ലബ് ഇന്റര്‍ സ്‌കൂള്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് നടത്തി

പെരിന്തല്‍മണ്ണ: ടോര്‍ണാഡോസ് സ്‌കേറ്റിംഗ് ക്ലബ് ഇന്റര്‍ സ്‌കൂള്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് 2022 നടത്തി. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ആയിരുന്നു മത്സരങ്ങള്‍.പെരിന്തല്‍മണ്ണയിലെ സില്‍വര്‍ മൗണ്ട് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വച്ച് നടന്ന പരിപാടി. എംഎല്‍എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.

ഡോക്ടര്‍ ഇ എം ഹനീഫ ഫ്‌ലാഗ് ഓഫ് ചെയ്തു. വിവിധ സ്‌കൂളുകളില്‍ നിന്നായി 200 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.സംസ്ഥാന ചാമ്പ്യന്‍ ഷിപ്പില്‍ മെഡല്‍ നേടിയവരെ ചടങ്ങില്‍ ആദരിച്ചു.

മുഖ്യ പരിശീലകന്‍ നിഷാദ് നെല്ലിശ്ശേരി അധ്യക്ഷനായ ചടങ്ങിന് ഷാഹിദ് റഹ്‌മാന്‍ ആശംസയും ഫിറോസ്ഖാന്‍ നന്ദിയും പറഞ്ഞു

 

Share news
error: Content is protected !!
Scroll to Top