പരപ്പനങ്ങാടി: ഓട്ടോറിക്ഷയിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ഹരി നാരായണന്‍ (21) നാണ് പരിക്കേറ്റത്.
അരിയല്ലൂര്‍ കൊക്കായില്‍ വളവില്‍ വെച്ച് ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഹരിനാരായണനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
പരിക്ക് ഗുരുതരമായതിനാല്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




