പരപ്പനങ്ങാടി: റെഡ് വേവ്‌സ്, ചെറമംഗലം സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാചരണം ലഹരിവിരുദ്ധ ബൈക്ക് റാലിയോടെ സമാപിച്ചു.
റാലി പരപ്പനങ്ങാടി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അജിത് കുമാര്‍ ഉല്‍ഘാടനം ചെയ്തു. എക്‌സൈസ് വനിത സിവില്‍ ഓഫീസര്‍ രോഹിണി കൃഷ്ണന്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി.
ബൈക്ക്‌റാലിക്ക് റെഡ് വേവ്‌സ് രക്ഷാധികാരി കേലച്ചന്‍ കണ്ടി ഉണ്ണികൃഷ്ണന്‍, പ്രസിഡന്റ് അബ്ബാസ് ചെങ്ങാട്ട്, സെക്രട്ടറി പുത്തുക്കാട്ടില്‍ അജീഷ്, കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി 15 വയസില്‍ താഴെയുള്ള 2 ടീമുകള്‍ക്ക് എലിമ്പാടന്‍ സലീം ഫുട്‌ബോള്‍ നല്‍കി. വി പി അച്ചുതന്‍ റോഡ്, മനയ്ക്കല്‍ റോഡ് എന്നിവ വൃത്തിയാക്കി.
ഒക്ടോബര്‍ 5 ന് റെഡ് വേവ്‌സ്, മലബാര്‍ സഹകരണ കോളേജുമായി സഹകരിച്ച് ‘ഗാന്ധി ഒരു ഓര്‍മ്മ’ എന്ന വിഷയത്തില്‍ ഡിഗ്രി, പ്ലസ് 2 വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം നടത്തി. അഫീഫ ജാസ്മിന്‍ ഒന്നാം സമ്മാനവും മുസ്‌റിഫ നസ്രിന്‍ രണ്ടാം സ്ഥാനവും ലുബൈ ജബിന്‍ മൂന്നാം സ്ഥാനവും നേടി. മത്സരം വിനോദ് തള്ളശ്ശേരി നിയന്ത്രിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മലബാര്‍ സഹകരണ കോളേജ് പ്രിന്‍സിപ്പാള്‍ സതീഷ് തോട്ടത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു




