യെച്ചൂരിയും ഡി രാജയും അറസ്റ്റില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൗരത്വ നിയമത്തിനെതിരെ ഇടതുപാര്‍ടികള്‍ ആഹ്വാനം ചെയ്ത മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. അത് ലംഘിച്ച് മാര്‍ച്ച് തുടങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. പ്രകാശ് കരാട്ട്, ബൃന്ദ കാരാട്ട്, ആനി രാജ തുടങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്. ചെങ്കോട്ടയിലേക്കുള്ള മാര്‍ച്ച് തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ച് മാര്‍ച്ച് നടത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്താകെ നടക്കുന്നത്. വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും ഉള്‍പ്പെടെ നിരവധി പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഡല്‍ഹിക്ക് പുറമെ ഗുജറാത്തിലും ചെന്നൈ നഗരത്തിലും റാലികള്‍ക്കു സംസ്ഥാന പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ജാമിയ മിലിയ യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോസ്‌റ്റേഷനുകള്‍ അടച്ചു. 17 മെട്രോ സ്‌റ്റേഷനുകള്‍ ഡല്‍ഹിയില്‍ അടച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top