പരപ്പനങ്ങാടി:നവജീവന്‍ വായനശാലയുടെ യുവ കൂട്ടായ്മയായ നവജീവന്‍ യുവതയുടെ ഉദ്ഘാടനം കലാകാരനും അധ്യാപകനുമായ കെ.പി.അബ്ദുള്‍ ജലീല്‍ നിര്‍വ്വഹിച്ചു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് റഷീദ് പരപ്പനങ്ങാടി ചടങ്ങില്‍ മുഖ്യാതിഥിയായി.
യുവത പ്രസിഡണ്ട് അജിത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വായനശാലാ പ്രസിഡണ്ട് സനില്‍ നടുവത്ത്, സിക്രട്ടറി കെ.സഞ്ജന, വനിതാവേദി പ്രസിഡണ്ട് വിജിഷ മോള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.യുവത സെക്രട്ടറി തനൂജന്‍ സ്വാഗതവും മനു കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ യവനികയുടെ നേതൃത്വത്തില്‍ സാള്‍ട്ട് ലിബറല്‍ ആര്‍ട്ടിന്റെ പാട്ടും കൊട്ടും അരങ്ങേറി.




