എസ്‌ഐഒ പാലാ ബിഷപ്പിനെതിരെ പരാതി നല്‍കി

തിരുവനന്തപുരം;  ‘നര്‍ക്കോട്ടിക് ജിഹാദ്’ എന്ന വിവാദ പരാമര്‍ശം നടത്തിയ പാല രൂപതിയുടെ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പരാതിയുമായി ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്‌ഐഒ. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ ബിഷപ്പിനെതിരെ നടപടി വേണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജെപിക്കുമാണ് പരാതി നല്‍കിയത്. എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീനാണ് പരാതി നല്‍കിയത്.

ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന ബിഷപ്പിന്റെ പരാമര്‍ശം വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന് തുരങ്കം വെയ്ക്കുന്നതിനാണന്ന് എസ്‌ഐഓയുടെ പരാതിയില്‍ പറയുന്നു.

ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരെ എസ്‌കെഎസ്എസ്എഫും നേരത്തെ രംഗത്തെത്തിയിരുന്നു. ബിഷപ്പ് ഉന്നയിക്കുന്ന ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിവയുടെ തെളിവ് പുറത്തുവിടണമെന്ന് എസ്‌കെ എസ്എസ്എഫ് ആവിശ്യപ്പെട്ടു.

എന്നാല്‍ ബിഷപ്പിന് പിന്തുണയുമായി പാല മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ്സും രംഗത്തെത്തി. പ്രസ്താവനയുടെ പേരില്‍ ബിഷപ്പിനെ വേട്ടായാടാന്‍ അനുവദിക്കക്കകയില്ലെന്നും, അദ്ദേഹമുന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നുമായിരുന്ന യുത്ത് കോണ്‍ഗ്രസ്സിന്റെ പ്രസ്താവന.

Share news
error: Content is protected !!
Scroll to Top