‘നര്‍ക്കോട്ടിക് ജിഹാദ്’; പാല ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്

കോട്ടയം: നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാല ബിഷപ്പിന്റെ പ്രസ്താവനെയ പിന്തുണച്ച് യൂത്ത്‌കോണ്‍ഗ്രസ്. ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും യൂത്ത്‌കോണ്‍ഗ്രസ് പാല നിയോജക മണ്ഡലം കമ്മറ്റി പ്രസ്താവിച്ചു.

നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവിശ്യപ്പട്ടു.

ബിജെപിയും സിപിഎമ്മും വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പാല ബിഷപ്പിനെ സാമൂഹ്യവിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റി പ്രസിഡന്റ് ആര്‍വി ജോസ് വ്യക്തമാക്കി.
എന്നാല്‍ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. എസ്‌കെ എസ്എസ്എഫ് സംസ്ഥാന ജനറല്‍ സക്രട്ടറി സത്താര്‍ പന്തല്ലൂര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ” ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകള്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വെളിപ്പെടുത്തണം, അതിന് കഴിയില്ലെങ്കില്‍ അദ്ദേഹം നാര്‍ക്കോട്ടിക് അടിച്ചതെവിടെനിന്നെന്ന് തുറന്ന് പറയണം. രണ്ടും നടക്കില്ലെങ്കില്‍ ഈ വിഷ സര്‍പ്പത്തെ പിടിച്ച് കൂട്ടിലിടെണം” എന്നായിരുന്നു സത്താറിന്റെ പ്രതികരണം.

 

 

Share news
error: Content is protected !!
Scroll to Top