കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ എം.എഡ്. കോഴ്‌സിന് അപേക്ഷിക്കാം

സര്‍വകലാശാലാ കാമ്പസില്‍ എം.എഡ്.

കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് താത്പര്യമുള്ളവരും അതിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതുമായവര്‍ അപേക്ഷയുടെ പകര്‍പ്പ്, ബി.എഡ്., പി.ജി., അവസാന വര്‍ഷ മാര്‍ക്കുലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് സപ്തംബര്‍ 14-നകം ഇ-മെയിലായി അയക്കണം. വിലാസം cumedadmission2021@gmail.com.

വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ് സൈറ്റിലെ എജ്യുക്കേഷന്‍ പഠന വകുപ്പിന്റെ അഡ്മിഷന്‍ ലിങ്ക് സന്ദര്‍ശിക്കാം.

പി.എസ്.സി. സംശയങ്ങള്‍ക്ക് മറുപടി

 

പി.എസ്.സി. സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലാ പി.എസ്.സി. ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ സൗകര്യം. പി.എസ്.സി. ആവശ്യങ്ങള്‍ക്കായി രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങളും സഹായവും ഇവിടെ നല്‍കും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സേവനം. ഫോണ്‍: 0494 2405540. ഇ മെയില്‍-ugbkozd.emp.lbr@kerala.gov.in

പ്രാക്ടിക്കല്‍ പരീക്ഷ

രണ്ടാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ രണ്ടാം ഷെഡ്യൂള്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 10, 13 തീയതികളില്‍ നടക്കും. പി.ആര്‍. 787/2021

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2019 പ്രവേശനം നാലാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 20 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. 50 ശതമാനം മാര്‍ക്കോടെ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഫുഡ് എഞ്ചിനീയറിംഗില്‍ എം.ടെക്., ബി.ടെക്. എന്നിവ പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യരായവര്‍ 15-ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. ഫോണ്‍ : 0494 2407345

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഹിയറിംഗ് ഇംപയര്‍മെന്റ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
error: Content is protected !!
Scroll to Top