ഗായികയുടെ മൃതദേഹം റോഡരികില്‍ കുഴിച്ചിട്ട നിലയില്‍; രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍

ദില്ലിയിലെ ഹരിയാണ്‍വിയില്‍ മേയ് 11 മുതല്‍ കാണാതായ ഗായികയുടെ മൃതദേഹം കണ്ടെത്തി. റോഡരുകില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. റോഹ്തക് ജില്ലയിലെ ദേശീയ പാതയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ സുഹൃത്തുക്കളായ രവി, അനില്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. ഗായികയുമായി ഇവര്‍ക്കു നേരത്തേ പരിചയമുള്ളതായും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായും ദ്വാരക ഡപൂട്ടി പൊലീസ് കമ്മിഷണര്‍ ശങ്കര്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

മ്യൂസിക് വീഡിയോ ഷൂട്ടിങ്ങിനായി പ്രതികള്‍ യുവതിയെ വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രോഹിത്തിനൊപ്പം ഭിവാനിയിലേക്ക് പോയതിന് ശേഷമാണ് യുവതിയെ കാണാതായത്.

റോഹ്തക്കിലെ മെഹാമിന് സമീപമുള്ള ഹോട്ടലില്‍ ഇരുവരും ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മ്യൂസിക് വീഡിയോ ചിത്രീകരിക്കാനായി വിളിച്ച് വരുത്തിയ ശേഷം യുവതിയെ മയക്കുമരുന്നുകള്‍ നല്‍കിയ ശേഷം ബലാത്സഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പ്രതികള്‍ സമ്മതിച്ചു.

Share news
error: Content is protected !!
Scroll to Top