‘യാ അലി…’ യിലൂടെ പ്രശസ്തന്‍, ഗായകന്‍ സുബീന്‍ ഗാര്‍ഗ് അന്തരിച്ചു; സ്‌കൂബ ഡൈവിംഗിനെ ഹൃദയസ്തംഭനം

ദില്ലി: യാ അലി എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയ പിന്നണി ഗായകന്‍ സുബീന്‍ ഗാര്‍ഗ് (52) അന്തരിച്ചു. സിംഗപ്പൂരില്‍ സ്‌ക്യൂബ ഡൈവിംഗ് നടത്തുമ്പോള്‍ ഹൃദയ സ്തംഭനം സംഭവിക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായാണ് സുബീന്‍ സിംഗപ്പൂരില്‍ എത്തിയത്.

ആസാമീസ്, ബംഗാളി, ഹിന്ദി പിന്നണി ഗാന രംഗത്ത് ശ്രദ്ധേയനായ സുബിന്‍ അലിയെ ലോക ശ്രദ്ധയിലേക്ക് ഉയര്‍ത്തിയത് ഗ്യാങ്സ്റ്റര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ യാ അലി എന്ന ഗാനമാണ്.

കൃഷ് ത്രീയിലെ ദില്‍ തു ഹി ബതാ അദ്ദേഹത്തിന്റെ മറ്റൊരു ഹിറ്റ് ഗാനമാണ്. അഭിനേതാവായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top