
ജല അതോറിറ്റിയില്‍ കെമിസ്റ്റ് നിയമനം
ജില്ലയിലെ ജല അതോറിറ്റിയുടെ വിവിധ ജല പരിശോധനാ ലാബുകളിലേക്ക് ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍, ടെക്‌നിക്കല്‍ മാനേജര്‍ (കെമിക്കല്‍) തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ 24 രാവിലെ 11ന് മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജല അതോറിറ്റി മലപ്പുറം ജില്ലാ ലാബില്‍ നടക്കും. ബി.എസ്.സി. കെമിസ്ട്രിയും ജല പരിശോധനമേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. എം.എസ്.സി. കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം മതി. പ്രായപരിധി-നാല്പത്തിയെട്ട് വയസ്. ഐ.എസ്.ഒ. പരിശീലനം അഭികാമ്യം. ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍ തസ്തികയില്‍ 20,000 രൂപയും ടെക്‌നിക്കല്‍ മാനേജര്‍ തസ്തികയില്‍ 18,000 രൂപയുമാണ് പ്രതിമാസ വേതനം. താത്പര്യമുള്ളവര്‍ യോഗ്യതയും വയസ്സും തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും ബയോഡാറ്റയും അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0495-2374570.
ഫെസിലിറ്റേറ്റര്‍ നിയമനം
വേങ്ങര ബ്ലോക്ക് കൃഷിശ്രീ കാര്‍ഷിക സേവന കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍, ഡിപ്ലോമ, വി എച്ച്.എസ്.സി, അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 27 നകം വേങ്ങര ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 9633580267.
ഫാര്‍മസിസ്റ്റ് നിയമനം: അപേക്ഷ ക്ഷണിച്ചു
അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് (ഒഴിവ്-1) നിയമനം നടത്തുന്നതിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത-ബി.ഫാം/ഡി.ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സെപ്റ്റംബര്‍ 22ന് വൈകുന്നേരം
നാലിനകം അരീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0483-2850221.
പാര്‍ട്ട് ടൈം സ്വീപ്പര്‍, ബില്ലിംഗ് കം ക്ലീനിംഗ്: അപേക്ഷ ക്ഷണിച്ചു
മലപ്പുറം സബ്സിഡിയറി കേന്ദ്രീയ പൊലീസ് കല്യാണ്‍ ഭണ്ഡാറിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍, ബില്ലിംഗ് കം ക്ലീനിംഗ് തസ്തികകളിലേക്ക് നിയമനം നടത്തും. പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പ്രായം 50ന് മുകളിലാവരുത്. ദിവസം 400 രൂപയാണ് വേതനം. ജോലി സമയം രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെ.
ബില്ലിംഗ് കം ക്ലീനിംഗ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്ലസ് ടു/ തത്തുല്യം ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ ബില്ലിംഗ് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. പ്രായം 21നും 40നും ഇടയിലാവണം. ദിവസം 710 രൂപയാണ് വേതനം. ജോലി സമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറ് വരെ.
അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കും പൊലീസ് കുടുംബങ്ങളില്‍ നിന്നുളളവര്‍ക്കും മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് മാനേജര്‍, സബ്സിഡിയറി കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാര്‍, എം എസ് പി ക്യാംപിന് മുന്‍വശം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ഫോം പ്രവൃത്തി ദിവസങ്ങളില്‍ മലപ്പുറം സബ്സിഡിയറി കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാറില്‍ നിന്നും ലഭിക്കും. ഇന്റര്‍വ്യൂ തിയതിയും സമയവും നേരിട്ട് അറിയിക്കും. ഫോണ്‍: 0483 2734921.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



