ഗായിക മഞ്ജരി വിവാഹിതയായി

തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിനുമായി ഇന്ന് രാവിലെ തിരുവനന്തപുരം കഴക്കൂട്ടത്തെ എസ്എഫ്എസ് സൈബര്‍ പാര്‍ക്കില്‍ വെച്ചാണ് വിവാഹം നടന്നത്. വിവാഹത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് സംബന്ധിച്ചത്.

ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥകള്‍ക്കൊപ്പമായിരുന്നു വിരുന്ന് സല്‍ക്കാരം.

മഞ്ജരിയും ജെറിനും മസ്‌ക്കറ്റില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ്. പത്തനംതിട്ട സ്വദേശിയായ ജെറിന്‍ ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ മാനേജരാണ്.

Share news
error: Content is protected !!
Scroll to Top