സിന്‍സിയര്‍ പരിസ്ഥിതി കാമ്പയിന്‍ ‘ സബ് സി’ തുടക്കമായി

പരപ്പനങ്ങാടി : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സിന്‍സിയര്‍ അക്കാദമിക്ക് കീഴില്‍ സബ്സി എന്ന പേരില്‍ പരിസ്ഥിതി ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചു. ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. ശബാബ് ആലം ന്യൂഡല്‍ഹി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

സിന്‍സിയര്‍ ചെയര്‍മാന്‍ സയ്യിദ് അബ്ദുള്ള ഹബീബു റഹ്‌മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സി ഇ ഒ അഡ്വ. ഷിയാഫ്, അക്കാഡമിക് ഡയരക്ടര്‍ ഡോ. നൗഫല്‍ സഖാഫി അല്‍ അസ്ഹരി, അബ്ദു നാസര്‍ ശാമില്‍ ഇര്‍ഫാനി എന്നിവര്‍ പ്രസംഗിച്ചു.

സ്റ്റുഡന്റസ് പാര്‍ലിമെന്റ് പി എം ഉനൈസ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ മത്സരപരിപാടികളും സംഘടിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top