വര്‍ഗീയ പരാമര്‍ശം;കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് പരപ്പനങ്ങാടി നഗരസഭയിലേക്ക് മാര്‍ച്ച്

പരപ്പനങ്ങാടി: മുസ്ലിംലീഗ് കൗണ്‍സിലര്‍ അസീസ് കൂളത്ത് രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുന്നു.

അസീസ് കൂളത്തിന്റേതെന്ന് പറയപ്പെടുന്ന വോയിസ് ക്ലിപ്പ് വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പരാമര്‍ശത്തിന്റെ പേരിലാണ് എല്‍ഡിഎഫ് രാജി ആവശ്യപ്പെടുന്നത്.

പുതുതായി നിര്‍മ്മിച്ച റോഡിന്റെ പേരിടലുമായി ബന്ധപ്പെട്ട് ഹീനമായ വര്‍ഗീയ പരാമര്‍ശമാണ് വോയിസ്‌ക്ലിപ്പിലുള്ളത്.

ജൂണ്‍ 9 വെള്ളിയാഴ്ച്ച പരപ്പനങ്ങാടി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top