അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു

തിരുവനന്തപുരം: തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ പിടികൂടിയ അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു.ആനയ്ക്ക് ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടതെന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

ആനയുടെ തുമ്പികൈയിലെയും കാലിലെയും മുറിവുകള്‍ക്കും ചികിത്സ നല്‍കിയതായും നിലവില്‍ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വനവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം.

ജനവാസമില്ലാത്ത മേഖലയിലാണ് ആനയെ തുറന്നുവിട്ടത്. തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ കടുവാ സംരക്ഷമേഖലയാണ് അരിക്കൊമ്പനെ തുറന്നുവിട്ടിരിക്കുന്നത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top