മൂന്നിയൂരില്‍ രണ്ടരവയസ്സുകാരന്‍ പുഴയില്‍ വീണു മരിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി : മൂന്നിയൂര്‍ പാറക്കടവില്‍ രണ്ടരവയസ്സുകാരന്‍ പുഴയില്‍ വീണു മരിച്ചു. പാറക്കടവ് പാങ്ങട്ട് കുണ്ടില്‍ ഫഹദ് ബൈറൂഫിന്റെ മകന്‍ ഫൈസി മുഹമ്മദ് ആണ് മരിച്ചത്.

ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലാണ് വീണത്.

കുഞ്ഞിനെ അയല്‍വാസികള്‍ രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top