നിയമസഭയില്‍ വായമൂടിക്കെട്ടി പ്രതിപക്ഷ പ്രതിഷേധം

kerala_assembly_new_1തിരു: കെ എം മാണിക്കെതിരായ കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ നിയമസഭയില്‍ ഇന്നും പ്രതിപക്ഷം പ്രതിഷേധം. മാണി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു വെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. കെ എം മാണി ആഭ്യന്തരമന്ത്രിയെ കണ്ട്‌ രഹസ്യ ചര്‍ച്ച നടത്തിയെന്നും ആക്ഷേപം ഉയര്‍ന്നു.

നിയമസഭയില്‍ വായമൂടികെട്ടിയും ചോദ്യം ചോദിക്കാതെയും പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.

അടിയന്തിരപ്രമേയ നോട്ടീസ്‌ പരിഗണനയ്‌ക്ക്‌ എടുക്കാന്‍ സ്‌പീക്കര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി.

Share news
error: Content is protected !!
Scroll to Top