സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും;രണ്ടര വര്‍ഷത്തിനു ശേഷം ഡി കെ

ദില്ലി: ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. രണ്ടര വര്‍ഷത്തിന് ശേഷം കെ പി സി അധ്യക്ഷന്‍ ഡികെ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം കൈമാറണം എന്ന നിര്‍ദേശത്തോടുകൂടിയാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് വിവരം.

മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടില്‍ ഡി കെ ശിവകുമാര്‍ ഉറച്ചു നില്‍ക്കുകയാണ്. ഉപമുഖ്യമന്ത്രി സ്ഥാനം പാര്‍ട്ടി ശിവകുമാറിന് വാഗ്ദാനം ചെയ്തിരുന്നു. ഡി കെയെ സോണിയാഗാന്ധി ഇടപെട്ടാണ് അനുയിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top