Section

malabari-logo-mobile

എസ് ഐ ശോഭയാത്ര അലങ്കോലപ്പെടുത്തിയതായി പരാതി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്‌ഐക്കെതിരെ പരാതിയുമായി ശ്രീകൃഷ്ണജയന്തി ആഘോഷ കമ്മറ്റി രംഗത്ത്.

MODEL 2 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്‌ഐക്കെതിരെ പരാതിയുമായി ശ്രീകൃഷ്ണജയന്തി ആഘോഷ കമ്മറ്റി രംഗത്ത്. ശ്രീകൃഷ്ണജയന്തി ദിവസത്തോടനുബന്ധിച്ച് നടന്ന ശോഭയാത്ര അലങ്കോലമാക്കാനും പങ്കെടുത്തവരെ അവഹേളിക്കാനും എസ് ഐ അനില്‍ കുമാര്‍ ടി മേപ്പള്ളി ശ്രമിച്ചതായാണ് പരാതി. എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും, ആഭ്യന്തര സെക്രട്ടറിക്കും കമ്മറ്റി പരാതി നല്‍കി.

ശോഭയാത്രക്കിടെ കൊടപ്പാളിയില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ശോഭയാത്രയുടെ സംഘാടകര്‍ ഗാതഗതം നിയന്ത്രിക്കുന്നതിനിടയിലാണ് എസ് ഐ ഇടപ്പെട്ട് വാഹനങ്ങള്‍ കയറ്റിവിട്ടത്. ഇത് തര്‍ക്കത്തിന് ഇടയാക്കി. അനുവാദമില്ലാതെയാണ് ശോഭയാത്ര നടത്തുന്നതെന്നും സംഘാടകരെ എസ് ഐ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സംഘാടകര്‍ തിരൂര്‍ ഡി വൈ എസ് പിയുമായി ബന്ധപ്പെടുകയും ഇതേ തുടര്‍ന്ന് എസ് ഐ യെ മാറ്റി താനൂര്‍ സി ഐ യെ ചുമതലയേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.

sameeksha-malabarinews

സംസ്ഥാന ആഭ്യന്തരമന്ത്രിക്കും, ആഭ്യന്തര സെക്രട്ടറിക്കും പരാതിയുടെ കോപ്പി നല്‍കിയിട്ടുണ്ടെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗിന് കേരളത്തിലെത്തുമ്പോള്‍ നേരിട്ട് പരാതി നല്‍കുമെന്നും ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ പി വസന്തരാജ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!