വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ മലമ്പനി പരത്തുന്ന കൊതുകുകള്‍ക്ക് പിന്നാലെ കണ്ടെത്തിയ ഭീമന്‍ കൊതുക് ജനങ്ങളില്‍ ആശങ്ക പരത്തുന്നു. അത്താണിക്കലിനടുത്ത് സ്വകാര്യവ്യക്തിയുടെ വീട്ടു പരിസരത്താണ് കൊതുകിനെ കണ്ടെത്തിയത്. സാധാരണ കൊതുകിനേക്കാള്‍ നാല് മടങ്ങ് വലിപ്പമുണ്ട്. പഞ്ചായത്തില്‍ ഇതിനകം തന്നെ ആറുപേര്‍ക്ക് മലമ്പനിബാധ സ്ഥിരീകരിച്ചിരുന്നു.
ജില്ലാ മലേറിയ ഓഫീസര്‍ ബി എസ് അനില്‍കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം നടത്തിയ പരിശോധനയിലാണ് വലിയ കൊതുകിനെ കണ്ടെത്തിയത്. വിവിധഭാഗങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് ഭീമന്‍ കൊതുകിനെ കണ്ടെത്തിയത്. കൊതുകിനെ അത്താണിക്കല്‍ ഹെല്‍ത്ത് സെന്ററിലെ അധികൃതരെ ഏല്‍പ്പിച്ചു.




