കാസര്‍കോഡ്: മുഖ്യമന്ത്രി പരനാറിയാണെന്ന് എം വി ജയരാജന്‍. ഇത്ര പരനാറിയായ മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. ഇതിന്റെ പേരില്‍ എന്ത് കോടതി അലക്ഷ്യ നടപടി നേരിടാനും തയ്യാറാണെന്നും ജയരാജന്‍ പറഞ്ഞു. ജനങ്ങള്‍ ഇത്രയേറെ പഴിച്ച മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.
കാസര്‍കോഡ് എന്‍ വി ബാലകൃഷ്ണന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് ജയരാജന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചത്.
ജയരാജന്റെ പരാമര്‍ശത്തെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




