അധ്യാപകന്റെ ആത്മഹത്യ മൂന്നിയൂര്‍ പഞ്ചായത്തിലേക്ക് ഇടതുമുന്നണി മാര്‍ച്ച്

DSC08155മൂന്നിയൂര്‍: മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കെ കെ അനീഷിന്റെ മരണത്തിന് ഉത്തരവാദിയായ സ്‌കൂള്‍ മാനേജര്‍ വി പി സൈതലവി (കുഞ്ഞാപ്പു) പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി.
മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും കള്ളക്കേസ് ഉണ്ടാക്കിയാണ് മാനേജര്‍ അനീഷിനെ സ്‌കൂളില്‍ നിന്നും പിരിച്ച് വിട്ടത്. കഴിഞ്ഞ രണ്ടിനാണ് അനീഷിനെ മലമ്പുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൈതലവിയടക്കമുള്ളവര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കുക, മരണത്തെ കുറിച്ച് സമഗ്ര അനേ്വഷണം നടത്തുക, സെയ്തലവിയെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍ ഡി എഫ് മാര്‍ച്ച് നടത്തിയത്.

പടിക്കലില്‍ നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. സി പി ഐ എം ജില്ലാസെക്രട്ടറി പി പി വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. പി മധു, വേലായുധന്‍ വള്ളിക്കുന്ന്, വി പി സോമസുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top