Section

malabari-logo-mobile

ഷൊര്‍ണൂര്‍ കോഴിക്കോട്‌ പാളത്തില്‍ വൈദ്യുതി വണ്ടി പരിശീലന ഓട്ടം നടത്തി.

HIGHLIGHTS : കോഴിക്കോട്‌:: മലബാറിന്റെ റെയില്‍ വികസന സ്വപ്‌നങ്ങള്‍ക്ക്‌ കുതിച്ചുചാട്ടമുണ്ടാകുന്ന പാത

Untitled-1 copyകോഴിക്കോട്‌:: മലബാറിന്റെ റെയില്‍ വികസന സ്വപ്‌നങ്ങള്‍ക്ക്‌ കുതിച്ചുചാട്ടമുണ്ടാകുന്ന പാത വൈദ്യുതീകരണമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. ഷൊര്‍ണൂര്‍ കോഴിക്കോട്‌ ലൈനില്‍ വൈദ്യുതി ഉപയോഗിച്ചുള്ള പരീക്ഷണ വണ്ടി ചരിത്രത്തിലേക്ക്‌ കന്നിയോട്ടം നടത്തി. ഇന്ന്‌ രാവിലെ 9 മണിക്ക്‌ ഷൊര്‍ണ്ണൂരില്‍ നിന്ന്‌ പച്ചക്കൊടി കാട്ടിയ വൈദ്യുതിഎഞ്ചിനും ഒരു ഇന്‍സ്‌പെ്‌ക്ഷന്‍ ബോഗിയും അടങ്ങിയ വണ്ടി 11 യോടെ വിജയകരമായി കോഴിക്കോട്ടെത്തി.

്‌ഇന്നലെ രാത്രിയോടെയാണ്‌ വൈദ്യുതീകരണത്തിന്റെ ഭാഗമായി ലൈനുകള്‍ സ്ഥിരമായി ചാര്‍ജ്ജ്‌ ചെയ്‌തത്‌.25 കെവി ശേഷിയുള്ള വൈദ്യതിയാണ്‌ ഈ ലൈനിലൂടെ പ്രവഹിക്കുന്നത്‌. മാര്‍ച്ച 28 ശനിയാഴ്‌ച സേഫ്‌റ്റി കമ്മീഷണര്‍ ഈ ലൈന്‍ പരിശോധന നടത്തി കമ്മീഷന്‍ ചെയ്യുന്നതോടെ വൈദ്യുതിഎഞ്ചിന്‍ ഉപയോഗിച്ചുള്ള വണ്ടികള്‍ ഓടിതുടങ്ങാന്‍ പാത സജ്ജമാകും. ബാഗ്ലൂരില്‍ നിന്നുള്ള സിവില്‍ ഏവിയേഷന്‍ വകുപ്പില്‍ ന്ന്‌നാണ്‌ സേഫ്‌റ്റി കമ്മീഷണര്‍ പരിശോധെക്കെത്തുക. ഏപ്രില്‍ രണ്ടാംവാരത്തോടെ തന്നെ ഇത്തരം വണ്ടികള്‍ ഓടിത്തുടങ്ങമെന്നാണ്‌ റിപ്പോര്‍ട്ട്‌.

sameeksha-malabarinews

ആദ്യഘട്ടത്തില്‍ ബോഗികള്‍ കുറവുള്ള പാസഞ്ചര്‍ ട്രെയിനുകള്‍, ജനശതാബ്ദി എക്‌സ്‌പ്രസ്‌ എന്നിവയാകും വൈദ്യതി എഞ്ചിന്‍ ഉപയോഗിച്ച്‌ ഓടുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!